
കൊവിഡ് വൈറസ് വ്യാപനത്തിന് ശേഷം സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ വീണ്ടും സജീവമാകുന്നു. രാത്രി 1.30ന് സെവിയ്യ റയല്‍ ബെറ്റിസിനെ നേരിടുന്നതോടെ ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരം നടത്തുകയെന്ന് സ്പാനിഷ് ഫുട്ബോള്‍ അധികൃതര്‍ അറിയിച്ചു.
ഗ്രൗണ്ടില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. ടീമുകളും പരിശീലക സംഘവും ഒഫിഷ്യല്‍സുമടക്കം 270 പേര്‍ക്കാണ്
ഗ്രൗണ്ടില്‍ പ്രവേശനമുണ്ടാവുക. കോവിഡ് രോഗ വ്യാപനത്തിനുശേഷം ജര്‍മന്‍ ലീഗ് ബുന്ദസ് ലിഗയ്ക്ക് ശേഷം യൂറോപ്പില്‍ ആരംഭിക്കുന്ന രണ്ടാമത്തെ പ്രമുഖ ഫുട്ബോള്‍ ലീഗാണിത്.
മാര്‍ച്ച് 12 ന് നിര്‍ത്തിവെച്ച ലാലിഗ സീസണില്‍ ഇനി 11 മത്സരങ്ങളാണ് ശേഷിക്കുന്നത്. നിലവിലെ
ചാന്പ്യന്മാരായ ബാഴ്‌സലോണ ശനിയാഴ്ച മയ്യോര്‍ക്കയെയും ബാഴ്‌സയുടെ എതിരാളികള്‍. റയല്‍ മാഡ്രിഡ്- ഐബര്‍ പോരാട്ടം ഞായറാഴ്ച നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here