സംവരണം മൗലികാവകാശമല്ല; ഹർജികളിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ പ്രവേശനത്തിലെ സംവരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം. കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റേതായിരുന്നു നിരീക്ഷണം.

മെഡിക്കൽ, ദന്തൽ കോഴ്സുകളിൽ പ്രവേശനം നടത്തുമ്പോൾ ഓൾ ഇന്ത്യാ ക്വാട്ടയിൽ 15 ശതമാനം സംവരണം ഉറപ്പാക്കണമെന്നാണ് ചട്ടം. എന്നാൽ പട്ടിക ജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകാതെയാണ് തമിഴ്നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രവേശനം നടത്തിയത്.

ഇത് ചോദ്യം ചെയ്ത് തമിഴ് നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ഡി എം കെ, അണ്ണാ ഡി എം കെ സിപിഐഎം തുടങ്ങിയവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി പരമർശം.

ഭരണഘടനയുടെ 32ആം അനുച്ഛേദ പ്രകാരമുള്ള റിട്ട് ഹർജികളാണ് പലരും ഫയൽ ചെയ്തത്. വിഷയത്തിൽ റിട്ട് ഹർജി നൽകിയത് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൗലിക അവകാശങ്ങൾ ലംഘിക്കപ്പെട്ടാലാണ് റിട്ട് ഹർജി നൽകേണ്ടത്.

സംവരണം മൗലികാവകാശമല്ല. അതിനാൽ ഹർജികളിൽ ഇടപെടാൻ ആകില്ല എന്ന് കോടതി നിലപാട് എടുത്തു. ഹർജികൾ പിൻവലിക്കാനും കേസ് പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എൽ നാഗേശ്വർ റാവു നിർദേശം നൽകി.

ഹർജിക്കാർക്ക് ഇതേ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതേ തുടർന്ന്ഹ ർജികൾ പിൻവലിച്ചു. തമിഴ്നാട്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും ഒരേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുന്നത് അപൂർവ്വം ആണെന്ന് കേസ് പരിഗണിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് തമിഴ്നാട്ടിൽ ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച വിഷയത്തിൽ നിയമ വ്യവഹാരത്തിന് തുടക്കമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News