പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ യുഎഇയിലെ ഓർമ്മ കൂട്ടായ്മ

പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ യുഎ ഇ യിലെ ഓർമ്മ കൂട്ടായ്മ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനം അടുത്ത ആഴ്ച ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക്. പൂർണ്ണമായും സൗജന്യമായാണ് ഈ വിമാനത്തില്‍ പ്രവാസികളെ നാട്ടില്‍ എത്തിക്കുക.

180 യാത്രക്കാരാണ് ഓര്‍മ്മ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ ഉണ്ടാവുകയെന്ന് ലോക കേരള സഭാംഗം എന്‍ കെ കുഞ്ഞഹമ്മദ്, കൂട്ടായ്മയുടെ പ്രവർത്തകരായ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ് എന്നിവർ അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ പട്ടികയിൽ രെജിസ്റ്റർ ചെയ്ത് ടിക്കറ്റിന് പണമില്ലാതെയും അവസരം കിട്ടാതെയും കാത്തിരുന്ന ഏറ്റവും അർഹരായ 180 പേരെയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്.

ഇവരെ തീര്‍ത്തും സൗജന്യമായാണ് നാട്ടില്‍ എത്തിക്കുക. കോവിഡ് പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്കു മടങ്ങാനായി രെജിസ്റ്റർ ചെയ്ത് കാത്തിരുന്ന മലയാളി പ്രവാസികളിൽ അർഹരായ 100 പേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകാനാണ് ‘ഓർമ്മ’ ആദ്യം തീരുമാനിച്ചിരുന്നത്. ഈ അറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് അപേക്ഷകളാണ് സംഘടനയ്ക്ക് ലഭിച്ചത്.

എന്നാൽ അർഹരായ പലരും ലിസ്റ്റിൽ ഉൾപ്പെടാതെ വന്ന സാഹചര്യത്തിലാണ് ചാർട്ടേഡ് വിമാനമെന്ന സാധ്യത പ്രയോജനപ്പെടുത്താൻ ‘ഓർമ്മ’ തീരുമാനിച്ചതെന്നു ലോക കേരള സഭാംഗമായ എൻ കെ കുഞ്ഞുമുഹമ്മദ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ എംബസിയുടെ പട്ടികയിൽ രെജിസ്റ്റർ ചെയ്ത് ടിക്കറ്റിന് പണമില്ലാതെയും അവസരം കിട്ടാതെയും കാത്തിരുന്ന ഏറ്റവും അർഹരായ 180 പേരെയാണ് ഈ ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്തിരിക്കുന്നത്.

രണ്ടാംഘട്ട വിമാനം ഉടൻ ഉണ്ടാകുമെന്നും രണ്ടാംഘട്ടത്തിൽ സർക്കാർ നിര്ദേശപ്രകാരമുള്ള ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുകയെന്നും ഓര്‍മ്മ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like