വീട്ടമ്മയെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പന്തളം: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

കുളനട ഞെട്ടൂര്‍ കാഞ്ഞിരമണ്ണില്‍ വീട്ടില്‍ സിനു രാജന്‍ (28) ആണ് അറസ്റ്റിലായത്. വാഹന വ്യാപാരിയായ സിനു 2018ല്‍ മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായി ജൂണ്‍ 3ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

യുവതിയുടെ സഹോദരന്റെ സുഹ്യത്താണ് പ്രതി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ പത്തനംതിട്ടയിലെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളാണ്. സംഭവം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷം നവമാധ്യമങ്ങളിലൂടെ യുവതിയെ മോശമായി ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പന്തളം സിഐ ഇ ടി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here