‘ഞങ്ങളുടെ പ്രതീക്ഷയായിരുന്നു അവള്‍, കോളേജുകാര്‍ തകര്‍ത്തത് ഞങ്ങളുടെ സ്വപ്നങ്ങളെ’; അഞ്ജുവിന്റെ പിതാവ്

കോട്ടയം: തങ്ങളുടെ പ്രതീക്ഷയായിരുന്നു മകളെന്നും കോളേജുകാര്‍ തകര്‍ത്തത് തങ്ങളുടെ സ്വപ്നങ്ങളെന്നും ചേര്‍പ്പുങ്കലില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥി അഞ്ജുവിന്റെ പിതാവ് ഷാജി. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ തങ്ങള്‍ പറഞ്ഞ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് യൂണിവേഴ്‌സിറ്റിയുടെ കണ്ടത്തെല്ലെന്നും പ്രിന്‍സിപ്പിളിനെ അറസ്റ്റ് ചെയ്യണമെന്നും പിതാവ് ഷാജി.

മകളെ അപ്പോള്‍ തന്നെ പ്രിന്‍സിപ്പാളിന്റെ ഓഫീലേക്ക് മാറ്റിയിരുന്നങ്കില്‍ തങ്ങള്‍ക്ക് ഇങ്ങനെ ഒരു നഷ്ടം സംഭവിക്കില്ലായിരുന്നന്നും തങ്ങളെ വിളിച്ചിരുന്നങ്കില്‍, തങ്ങളെത്തി കൊണ്ടു പോകുമായിരുന്നന്നും പിതാവ്. കുട്ടിയെ ഹാളിലിട്ട് മാനസികമായി തകര്‍ത്തു. തങ്ങള്‍ക്ക് നീതി കിട്ടണമെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടന്നും പിതാവ് ഷാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News