നഷ്ടമായത് മികച്ച സംഘാടകനെയും പോരാളിയേയും; പി കെ കുഞ്ഞനന്തനെ അനുസ്മരിച്ച് കോടിയേരി ബാലകൃഷ്ണന്‍

പി കെ കുഞ്ഞനന്തന്റെ മരണത്തില് അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തടവുകാരനായിരിക്കെ അസുഖം മൂര്‍ച്ചിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാര്‍ത്ത ഏറെ ദുഖിപ്പിക്കുന്നതാണ്.

യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നു. പാനൂര്‍ ഏരിയയില്‍ നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച നിര്‍ഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തന്‍, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂര്‍ ഏരിയയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു.

അത്രമാത്രം ജനകീയനായ നേതാവിനെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. സഖാവ് കുഞ്ഞനന്തന്റെ വിയോഗം പാര്‍ട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News