കൊല്ലം ജില്ലാ കലക്ടര്‍ ഇടപെട്ടു; നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 40 ടി വികള്‍

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ട് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി 40 ടിവി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി.

ബാംഗ്ലൂരിലെ സമി ലാബ്സ് ചെയര്‍മാന്‍ കൊല്ലം സ്വദേശി ഡോ മുഹമ്മദ് മജീദ് 25 ടി വികളും ഹൈദ്രാബാദില്‍ താമസമാക്കിയ കൊല്ലം സ്വദേശിനി ശശിപ്രഭ മാണിക്യ റാവു 15 ടി വികളും സംഭാവനയായി നല്‍കി.

32 ഇഞ്ച് ടി വി മൂന്ന് വര്‍ഷത്തെ അധിക വാറണ്ടിയോട് കൂടിയാണ് സ്ഥാപിക്കുന്നത്. മാളിയേക്കല്‍ ഗ്രൂപ്പ് ലാഭം എടുക്കാതെയാണ് ടി വി ജില്ലാ ഭരണകൂടത്തിനു നല്‍കുന്നത്. മേഘാലയ ഡി ജി പി യുടെ ഭാര്യാമാതാവും കേരള ഡി ജി പി യുടെ സുഹൃത്തുമാണ് ശശിപ്രഭ.

ജില്ലയിലെ ആദിവാസി മേഖലയിലെ സെറ്റില്‍മെന്റുകളിലേക്ക് രണ്ട് ടി വിയും പട്ടികജാതി കുടുംബങ്ങളിലേക്ക് 13 ടി വിയും സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്ന മറ്റുള്ള മേഖലയിലേക്ക് 25 ടി വിയും നല്‍കും. സാമൂഹ്യ പ്രവര്‍ത്തകനായ വാറൂല്‍ ജാഫര്‍ മുഖേനയാണ് ജില്ലാ കലക്ടര്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയത്.

40 ടെലിവിഷനുകളും ഇന്നലെ(ജൂണ്‍ 11) തന്നെ കൈമാറി. 1000 ല്‍ പരം പാവപ്പെട്ട കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ടി വി കള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് കലക്ടര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News