കൊവിഡ് അതിവേഗം പടർന്നു പിടിക്കുന്നു; രോഗവ്യാപന വേഗതയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

കൊവിഡ് അതി വേഗം പടർന്നു ഇന്ത്യ. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗം വേഗം പടരുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 21 ദിവസത്തിനുള്ളിൽ കൊറോണയ്ക്ക് മേൽ വിജയം നേടുമെന്നാണ് ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ തൊട്ട് അടുത്ത ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 80 ദിവസം പിന്നിടുമ്പോൾ രാജ്യത്ത് രോഗികൾ രണ്ട് ലക്ഷത്തി എൺപത്തി ആറായിരം കഴിഞ്ഞു.

ആദ്യ ലോക്ക് ഡൗൺ ആരംഭിച്ച മാർച്ച് 24ന് വാരണാസിയിലെ പ്രവർത്തകർക്കായി നടത്തിയ വെർച്യുൽ റാലിയിൽ മോദിയുടെ വാക്കുകളാണിത്. മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസങ്ങൾ കൊണ്ടാണെങ്കിൽ കൊറോണ യുദ്ധം നാം ജയിക്കുക 21 ദിവസങ്ങൾ കൊണ്ടാവും. ഇപ്പോൾ 80 ദിവസം പിന്നിടുന്നു. ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുക്കുന്നു. മാർച്ച് 23ന് മോദിയുടെ ലോക്ക് ഡൗൺ പ്രഖ്യാപനം വരുമ്പോൾ രാജ്യത്ത് രോഗികൾ 424 പേർ മാത്രം. എട്ട് പേർ മരിച്ചു.

പ്രധാനമന്ത്രി കൊറോണ യുദ്ധം ജയിക്കുമെന്ന് ഉറപ്പ് പറഞ്ഞ 21 ദിവസം കഴിഞ്ഞ ഏപ്രിൽ 13ന് രോഗികളുടെ എണ്ണം 9352 ആയി വർദ്ധിച്ചു. 324 പേർ മരിച്ചു. ജയമല്ല തോൽവിയാണ് പിനീട് അങ്ങോട്ട് രാജ്യം കണ്ടത്. പ്രഥമ ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ഒരു മാസം പൂർത്തിയായ ഏപ്രിൽ 24ന് 23077 രോഗികളാൽ രാജ്യം നിറഞ്ഞു.

രണ്ട് മാസം പൂർത്തിയായ മെയ്‌ 24ന് 131868 ആയി രോഗികളുടെ എണ്ണം വർധിച്ചു. 3867 പേർ മരിച്ചു. ജൂൺ 10 ആയപ്പോഴേയ്ക്കും രോഗികൾ 286579 ആയി. മരണസഘ്യ എണ്ണായിരം ആയി. ഗുജറാത്തും മധ്യപ്രദേശും ദില്ലിയുമടക്കമുള്ള സംസ്ഥാനങ്ങൾ യഥാർത്ഥ കണക്ക് പുറത്തു വിടുന്നില്ലെന്നും പരാതിയുണ്ട്. ഐസിഎംആർ എന്റെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം രോഗ വ്യാപനം ഇനിയും മൂന്ന് മാസം നീണ്ട് നിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here