തുടൾച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രം

തുടര്‍ച്ചയായി ആറാം ദിവസവും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു.പെട്രോള്‍ ഒരു ലിറ്ററിന് അമ്പത്തിയേഴ് പൈസയും ഡീസലിന് 59 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ആറ് ദിവസം കൊണ്ട് പെട്രോളിന്റെ വില മൂന്ന് രൂപ മൂപ്പത്തിയൊന്ന് പൈസയും സീഡല്‍ മൂന്ന് രൂപ നാല്‍പ്പത്തിരണ്ട് പൈസയും വര്‍ദ്ധിച്ചു. ലോക്ഡൗണ്‍ സമയത്ത് ഇന്ധനത്തിന് വര്‍ദ്ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.

ലോക്ഡൗണില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന ജനത്തിന് തിരിച്ചടി നല്‍കിയാണ് ആറാം ദിവസവും പെട്രോള്‍-ഡീസല്‍ വില എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് അമ്പത്തിയേഴ് പൈസയും ഡീസലിന് 59 പൈസയും വര്‍ദ്ധിപ്പിച്ചതോടെ ആറ് ദിവസം കൊണ്ട് പെട്രോളിന്റെ വില മൂന്ന് രൂപ മുപ്പത്തിയൊന്ന് പൈസയും ഡീസലിന്റെ വില മൂന്ന് രൂപ നാല്‍പ്പത്തിരണ്ട് പൈസയും കൂടി.

ലോക്ഡൗണ്‍ എണ്‍പത്തി മൂന്ന് ദിവസം പൂര്‍ത്തിയായ ഏഴാം തിയതി ആറുപത് പൈസ വീതം കൂട്ടികൊണ്ടാണ് എണ്ണ കമ്പനികളും കേന്ദ്ര സര്‍ക്കാരും ജനങ്ങളെ പിഴിഞ്ഞ് തുടങ്ങിയത്.

മുംബൈയില്‍ പെട്രോളിന്റെ വില എണ്‍പത്തിയൊന്ന് കടന്നു. കോറോണയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില മൈനസിലേയ്ക്ക് കൂപ്പ് കുത്തിയത് ഉപയോഗപ്പെടുത്തി എക്‌സൈസ് ഡ്യൂട്ടി പത്ത് രൂപ വീതം കൂട്ടിയിരുന്നു. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് ഡ്യൂട്ടി 32.98 പൈസയായി ഉയര്‍ന്നു. അതേ സമയം എണ്ണയുടെ അടിസ്ഥാന വില 17 രൂപ 96 പൈസ മാത്രമാണ്.

നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സര്‍കകാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കോറോണ സാമ്പത്തിക പ്രതിസന്ധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ . ഇത് പരിഹരിക്കാനുള്ള പോംവഴിയായി ഇന്ധവിലയിലെ അധിക നികുതി ഉപയോഗിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here