പാനൂരിന്‍റെ പോരാളിക്ക് നാടിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം 1 മണിക്ക് വീട്ടുവളപ്പില്‍

സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍റെ മൃതദേഹം പാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദര്‍ശനത്തിന് വെച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ചടങ്ങില്‍ നിരവധിയാളുകളാണ് നാടിന്‍റെ ജനകീയ നേതാവിനെ കാണാന്‍ ഒ‍ഴുകിയെത്തുന്നത്.

10 മണി മുതല്‍ 12 പാറാട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടും. പാനൂര്‍ പാറാടിലുള്ള വീട്ടുവളപ്പില്‍ 1 മണിയോടെ സംസ്കാരം നടക്കും. ആദരസൂചകമായി കണ്ണോത്തുപറമ്പ് പഞ്ചായത്തില്‍ ഉച്ചയ്ക്ക് 2 മണി വരെ ഹര്‍ത്താല്‍ ആചരിക്കും.

ത്യാഗ സമ്പന്നനായ പോരാളിയായിരുന്നെന്ന് എ വിജയരാഘവനും നിരന്തര വേട്ടയാടലിന് ഇരയായ വ്യക്തിത്വമെന്ന് എംവി ജയരാജനും അനുശോചിച്ചു.

പാര്‍ട്ടിക്കുണ്ടായ കനത്ത നഷ്ടമെന്ന് പി. ജയരാജന്‍ പ്രതികരിച്ചു.

ജനങ്ങളോട് സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു പി കെ കുഞ്ഞനന്തനെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നാദാപുരം റോഡിൽ പി സതീദേവി, TP ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു.

സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like