ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം; തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി

ലോക്ക് ഡൗണ്‍ കാലയളവിലെ ശമ്പളം നല്‍കാത്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി.

54 ലോക്ക് ഡൗണ് ദിവസങ്ങളിലെ ശമ്പള കാര്യത്തിലാണ് ഒത്തു തീര്‍പ്പില്‍ എത്തേണ്ടത്. ഇരുവിഭാഗങ്ങളും തമ്മിലെ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ലേബര്‍ കമ്മീഷണര്‍ അടക്കമുള്ളവരെ സമീപിക്കണം. ചര്‍ച്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ സാഹചര്യം ഒരുക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

തൊഴിലാളികള്‍ ഇല്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ലെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. എത്ര കേസുകള്‍ ഒത്തു തീര്‍പ്പായെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. തീര്‍പ്പാകാന്‍ ബാക്കിയുള്ള കേസുകള്‍ ജൂലൈ 30ന് വീണ്ടും പരിഗണിക്കും.

അതുവരെ ശമ്പളം നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി പാടില്ലെന്ന മുന്‍ ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ് കാലയളവില്‍ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here