സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു

സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. വിഡീയോ കോണ്‍ഫറന്‍സിംഗ് വ‍ഴിയാണ് യോഗം ചേരുന്നത്. വിവിധ ജില്ലകമ്മറ്റി ആസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കാളികയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് .രാമചന്ദ്രന്‍ പിളള, പിണറായി വിജയന്‍, എം എ ബേബി എന്നീവര്‍ പങ്കെടുക്കുന്നുണ്ട്.യോഗത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ചേര്‍ന്നു.

ചരിത്രത്തിലാദ്യമായിട്ടാണ് സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഒാണ്‍ലൈനിലൂടെ ചേരുന്നത്. പാര്‍ട്ടി അനുഭാവികളായ ഐടി വിദഗ്ദര്‍ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണ് യോഗത്തിനായി ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News