ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി എസ്എഫ്‌ഐ

പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ വിപുലമായ സൗകര്യമൊരുക്കുന്നു. 500 ടിവികള്‍ പൊതു ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി സ്ഥാപിക്കും.

അംഗന്‍വാടികള്‍, വായനശാലകള്‍, വാര്‍ഡ് സഭാ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലാണ് എസ്എഫ്‌ഐ ഓണ്‍ലൈന്‍ പഠനം നടത്താനായി ടെലിവിഷനുകള്‍ സ്ഥാപിക്കുന്നത്. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള അടപ്പാടിയിലെ വിവിധ മേഖലകളിലുള്‍പ്പെടെ 500 ഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നത്. വെള്ളിനേഴിയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ഐശ്വര്യയില്‍ നിന്ന് പി കെ ശശി എംഎല്‍എ ആദ്യ ടെലിവിഷന്‍ ഏറ്റുവാങ്ങി.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി ദിനനാഥ്, പ്രസിഡന്റ് കെ എ പ്രയാണ്‍, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്. പ്രസി. കെ പ്രേംകുമാര്‍,വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ വ്യക്തികളും സ്ഥാപനങ്ങളും എസ് എഫ് ഐ യുടെ പദ്ധതിക്ക് പിന്തുണയുമായെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News