
ആനുകൂല്യങ്ങള്‍ വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് സ്വിഗി ജീവനക്കാര്‍ പണിമുടക്കുന്നു. നിലവില്‍ ലഭ്യമായ അനൂകൂല്യങ്ങള്‍ പോലും കമ്പനി തങ്ങള്‍ക്ക് തരുന്നില്ലെന്നും ജീവനക്കാരുടെ പരാതി. പണമുടക്ക് ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിട്ടിട്ടും മാനേജ്മെന്‍റ് തൊഴിലാളികളുമായി ചര്‍ച്ചക്ക് തയ്യാറാവുന്നില്ല
ഒരാഴ്ച്ച നിര്‍ത്താതെ ഒന്‍പതര മണിക്കൂര്‍ വീതം ജോലി ചെയ്താല്‍ ഒരു സ്വിഗി ജീവനക്കാരന് ലഭിക്കുന്നത് ആഴ്ച്ചയില്‍ 1500 രൂപയാണ്. ഇത് 500 മുതല്‍ 1250 വരെയാക്കി നിജപെടുത്തിയതാണ് പണിമുടക്കിന് ആധാരമായ കാര്യം. പൊതിയൊന്നിന് 25 രൂപ വീതം ജീവനക്കാരന് ലഭിക്കും.
ഇതില്‍ നിന്നാണ് പെട്രോള്‍, വണ്ടിയുടെ അറ്റകുറ്റപണികള്‍ എന്നീവ ചെയ്യേണ്ടത്. കോവിഡ് കാലത്ത് ജീവന്‍പണയം വെച്ച് സേവനം ചെയ്യുന്ന തങ്ങളുടെ നിലവില്‍ ലഭിക്കുന്ന അനുകൂല്യം വെട്ടകുറയ്ക്കുന്നതിനെരെയാണ് തങ്ങളുടെ സമരമെന്ന് അവര്‍ പറയുന്നു
ഇന്നലെ ആരംഭിച്ച പണിമുടക്ക് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ജീവനക്കാരുമായി ചര്‍ച്ചക്ക് മാനേജ്മെന്‍റ് തയ്യാറാവുന്നില്ലെന്ന് അവര്‍ ആരോപിക്കുന്നു. റോഡ് അപകടം അടക്കമുളളവ ഉണ്ടാകുമ്പോള്‍ പോലും കമ്പനി അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ല. പോരാത്തതിന് സ്വിഗി അധികാരികള്‍ ആരും ഫോണ്‍ പോലും എടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അംഗീകൃത ട്രേഡ് യൂണിയനുകളില്‍ അംഗത്വം ഇല്ലാത്തതിനാല്‍ ചൂഷണം ചെയ്യാന്‍ എളുപ്പമാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here