കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കണ്ണൂര്‍: ഗവ. ജില്ല ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ മരിച്ചു. ശ്രീകണ്ഠപുരം ഇരിക്കൂര്‍ പട്ടുവത്തെ നടുക്കണ്ടി ഉസ്സന്‍കുട്ടി (82)ആണ് വെള്ളിയാഴ്ച മരിച്ചത്.

മകളുടെ കൂടെ മുംബൈയില്‍ കഴിയുകയായിരുന്ന ഉസ്സന്‍കുട്ടി ജൂണ്‍ 9നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഹോം ക്വാറന്റെനില്‍ കഴിയവെ പനി തുടങ്ങിയതോടെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ഭാര്യ ആയിഷ. മക്കള്‍: റാബിയ (മുംബൈ), റളിന, റഹിയാനത്ത്, റഫീന, റാസിക്ക്, റാഫി. മരുമക്കള്‍: മൊയ്തീന്‍, ഷുക്കൂര്‍, ഫിറോസ്, മിഖ്ദാദ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News