അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; തൃത്താലയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് തൃത്താലയിലാണ് പാറമടയില്‍ ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വൃന്ദ മരിച്ചത്. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകളാണ്.

വീടിനടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടില്‍ രാവിലെ 8 മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിദ്യാര്‍ത്ഥിനിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. ഇന്ന് രാവിലെ വീട്ടുകാരുമായി വഴക്കിട്ട് വിദ്യാര്‍ത്ഥിനി വീട്ടില്‍ നിന്നിറങ്ങി പോവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പാറമടയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. തൃത്താല കെ.ബി.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News