തൃശൂരില്‍ ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി മൊയ്തീന്‍; 10 പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍; മാര്‍ക്കറ്റുകള്‍ രണ്ടുദിവസം അടച്ചിടും

തൃശൂര്‍ ജില്ലയില്‍ കൊവിഡ് 19 മൂലം ഗുരുതരസാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍.

10 പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി മാറ്റിയിട്ടുണ്ടെന്നും രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അണുവിമുക്തമാക്കുന്നതിനായി ജില്ലയിലെ പ്രധാന നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ രണ്ടുദിവസം അടച്ചിടും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരിക്കും മാര്‍ക്കറ്റുകള്‍ അടച്ചിടുക. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച 25 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് ശുചീകരണ തൊഴിലാളികള്‍ക്കും നാല് ചുമട്ടുതൊഴിലാളികള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here