തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്ത പ്രതിഷേധദിനം വിജയിപ്പിക്കുവാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജൂണ്‍ 16-ന് രാവിലെ 11 മുതല്‍ 12 വരെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.
ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടംബത്തിനും 7500/രൂപ വീതം ആറു മാസത്തേക്ക് നല്‍കുക, ഒരാള്‍ക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് വേതനം ഉയര്‍ത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവര്‍ക്കെല്ലാം തൊഴില്‍രഹിത വേതനം നല്‍കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. മുഴുവന്‍ പാര്‍ടി അംഗങ്ങളും അനുഭാവികളും പ്രതിഷേധദിനത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
സ്വതന്ത്ര സോഫ്ട്വെയര്‍ പ്ലാറ്റ് ഫോമില്‍വീഡിയോ മീറ്റിങ്ങായാണ് സംസ്ഥാന കമ്മിറ്റി യോഗംചേര്‍ന്നത്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എ.കെ.ജി സെന്ററിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അതാത് ജില്ലാകമ്മിറ്റി ഓഫീസുകളിലും ഇരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്.
പി.ബി. അംഗം എസ്.രാമചന്ദ്രന്‍പിള്ള രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങ് നടത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു. പി.ബി അംഗങ്ങളായ പിണറായി വിജയന്‍, എം.എബേബി എന്നിവര്‍ പങ്കെടുത്തു.
കമ്മിറ്റി ചേര്‍ന്ന് ജനാധിപത്യപരമായി തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ടി രീതി പുതിയ സാഹചര്യത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുകയാണ് സിപിഐഎം ചെയ്യുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കുമുള്ള റിപ്പോര്‍ട്ടിങ്ങ് നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നടത്തും.

Get real time update about this post categories directly on your device, subscribe now.