കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ തര്‍ക്കം; യുഡിഎഫിന് മുന്നറിയിപ്പുമായി പിജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുഡിഎഫിന് മുന്നറിയിപ്പുമായി പി ജെ ജോസഫ്. ധാരണ നടപ്പാക്കുന്നതുവരെ യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്. നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ച ജോസ് കെ മാണി, ജോസഫിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും ആരോപിച്ചു.

യുഡിഎഫ് നേതാക്കള്‍ക്ക് മുന്നില്‍ ജോസ് കെ മാണി മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളിയായിരുന്നു പി ജെ ജോസഫ് രംഗത്തെത്തിയത്. പഴയ ധാരണകള്‍ ഇപ്പോള്‍ നടപ്പാകില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കില്ലെന്ന നിലപാട് തുടര്‍ന്നാല്‍ അവിശ്വാസം കൊണ്ടുവരേണ്ടത് യുഡിഎഫിന്റെ ഉത്തരവാദിത്വമാണ്.

കോട്ടയത്ത് സമാന്തര യോഗം ചേര്‍ന്ന ജോസ് വിഭാഗം മുന്‍ നിലപാട് ആവര്‍ത്തിച്ചു. യുഡിഎഫ് നിര്‍ദ്ദേശം അനുസരിച്ച് മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജോസ് കെ മാണി.

ഇതിനിടെ ഏറെനാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ചങ്ങനാശേരി നഗരസഭ ചെയര്‍മാന്‍ പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ചു. വോട്ടെടുപ്പില്‍ 2 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തത് യുഡിഎഫിനെ തിരിച്ചടിയായി.

പാലായില്‍ ജോസഫ് ചെയ്തത് ചങ്ങനാശേരിയില്‍ തിരിച്ച് ചെയ്തില്ല എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ പാലായില്‍ ജോസ് കെ മാണി വിഭാഗം തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു എന്ന് പി.ജെ ജോസഫ് തിരിച്ചടിച്ചു. ഇതോടെ ഇരുവരും മുന്നണിയില്‍ സ്ഥിര വൈരികളായി തന്നെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News