ലോകം കാണട്ടെ, കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക; പൊതുവിദ്യഭ്യാസ രംഗത്തെ കേരളാ മോഡല്‍ ഡോക്യുമെന്റ് ചെയ്യാന്‍ ‘യൂനിസെഫ്‌’

കോവിഡ്‌കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ‌ യൂനിസെഫ്‌ ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക്‌ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും വിദ്യാഭ്യാസവും ഒരുപോലെ സംരക്ഷിച്ച്‌ മാതൃകയായി എന്നാണ്‌‌ യൂനിസെഫ്‌ വിലയിരുത്തൽ.

അതുകൊണ്ടുതന്നെ കേരളത്തിന്റെ നേട്ടങ്ങൾ ഡോക്യുമെന്റ്‌ (വിവരസംഭരണം) ചെയ്യാൻ യൂനിസെഫ്‌ ഒരുങ്ങുന്നതും‌. കുട്ടികളുടെ പഠനം ഒരു ദിവസംപോലും മുടങ്ങാതെ ജൂൺ ഒന്നിനുതന്നെ ഇവിടെ‌ ക്ലാസ്‌ ആരംഭിച്ചിരുന്നു‌‌.

ഓൺലൈൻ ക്ലാസുകൾ, വിക്ടേഴ്‌സ്‌ ചാനലിന്റെ പ്രവർത്തനം, ഓൺലൈൻ പാഠപുസ്‌തകം, സാമൂഹ്യനീതി, പൊലീസ്‌, വനിതാ ശിശുവികസന വകുപ്പുകളുടെ ഇടപെടൽ‌, പഠന സൗകമില്ലാത്ത 2.5 ലക്ഷം കുട്ടികളിലേക്ക് ഡിജിറ്റൽ ‌‌ സൗകര്യമെത്തിച്ച നാടിന്റെ കരുതൽ, മാതൃകാപരമായി ക്ലാസ്‌ നയിച്ച അധ്യാപകർ എന്നിവരുടെ വിവരങ്ങളാണ്‌ യൂനിസെഫ്‌ ശേഖരിക്കുന്നത്‌. മൂന്നാഴ്‌ചകൊണ്ട്‌ ഡോക്യുമെന്റേഷൻ പ്രക്രിയ പൂർത്തിയാകും.

അഖില രാധാകൃഷ്‌ണൻ, (സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ്‌, യൂനിസെഫ്‌, കേരള–- തമിഴ്‌നാട്‌ )

‘കേരളത്തിൽ അങ്കണവാടി കുട്ടികൾക്ക്‌ ഭക്ഷണം വീട്ടിലെത്തിച്ചതും ഓൺലൈൻ പഠനവും മാതൃകയാണ്‌‌. ലോകത്ത്‌ 15 ലക്ഷം സ്‌കൂളുകളാണ്‌ കോവിഡിനെ‌ത്തുടർന്ന്‌ അടച്ചത്‌. എന്നാൽ, ഇവിടെ കുട്ടികളുടെ പഠനം മുടങ്ങിയില്ല. ഇത്‌ വല്യ നേട്ടമാണ്‌’

ഡോ. ജെ പ്രസാദ്‌ (എസ്‌സിഇആർടി ഡയറക്ടർ)

‘പൊതുവിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിന്‌ തുടക്കമിട്ട സംരക്ഷണയജ്ഞവും സർക്കാർ ഒരുക്കിയ സംവിധാനങ്ങളും ലോകത്തിനു മുന്നിൽ സമർപ്പിക്കുമ്പോൾ എല്ലാ പ്രതിസന്ധികാലത്തും കേരളത്തെ ലോകം ഓർമിക്കുന്നതുകൂടിയാകും’

അക്ഷര വൃക്ഷത്തിനും അംഗീകാരം

ലോക്‌ഡൗൺകാലത്ത്‌‌ വീടിനുള്ളിലായിപ്പോയ കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്കായി മന്ത്രി സി രവീന്ദ്രനാഥ്‌ നിർദേശിച്ച ‘അക്ഷര വൃക്ഷം’ പദ്ധതിയുടെ നേട്ടവും യൂനിസെഫ്‌ പകർത്തും. കുട്ടികളുടെ സൃഷ്ടികൾമാത്രം ഉൾപ്പെടുത്തി എസ്‌സിഇആർടി 10 പുസ്‌തകം പ്രസിദ്ധീകരിച്ചു. കോവിഡ്‌കാലത്തെ സർക്കാർ ഉത്തരവുകൾമുതൽ പൊതുവിദ്യാഭ്യാസമന്ത്രി ഓൺലൈനിൽ കുട്ടികളോട്‌ നടത്തിയ സംവാദങ്ങൾവരെ ഇതിൽ ഉൾപ്പെടുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News