
മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന് കോൺഗ്രസ് നടപടിയെടുത്ത ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐ എമ്മില്‍ ചേര്‍ന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിനാല്‍ ടി കെ അലവിക്കുട്ടിയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ അലവിക്കുട്ടിയുടെ പ്രതികരണം വൈറലായതോടെയായിരുന്നു നടപടി. ഇതേ തുടർന്ന് അദ്ദേഹം സിപിഐ എമ്മില്‍ ചേരുകയായിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, പ്രതിച്ഛായ നശിപ്പിക്കല്‍, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കല്‍ തുടങ്ങിയ കാരണം പറഞ്ഞായിരുന്നു കോണ്‍ഗ്രസ് അലവിക്കുട്ടിക്കെതിരെ നടപടിയെടുത്തിരുന്നത്. ഡിസിസി പ്രസിഡന്റ് അഡ്വ. വിവി പ്രകാശാണ് നടപടിയെടുത്ത് കത്തു നൽകിയത്.
എന്നാല്‍, കക്ഷിരാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കേണ്ട സമയത്തും വിവാദങ്ങളുമായി പുകമറയുണ്ടാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല,വരുംതലമുറയെക്കുറിച്ചാണ് നാം ഇപ്പോള്‍ ആകുലപ്പെടേണ്ടതെന്നും ടി.കെ അലവിക്കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയുണ്ടായി.
മലപ്പുറം ജില്ല സിപിഐ എം ഓഫീസില്‍ നടന്ന ചടങ്ങില്‍ അലവികുട്ടിയെ ചുവന്ന ഷാള്‍ അണിയിച്ച് മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here