
മഹാമാരിയുടെ സമ്മർദ്ദം കലയിലൂടെ കുറയ്ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടാം. സോപ്പിൽ ശിൽപ്പങ്ങൾ തീർക്കുന്ന തിരുവനന്തപുരം സ്വദേശി ബിജു, സമൂഹത്തിലെ മനുഷ്യത്വ രഹിത പ്രവൃത്തികൾക്കെതിരെയും കലയിലൂടെ പ്രതിഷേധിക്കുന്നു.
വിശപ്പിന്‍റെ വിളിയാൽ കാടിറങ്ങിയ ആനയോട് കാട്ടിയ കൊടുംക്രൂരത മുതൽ കറുത്തവനെ ഞെരിച്ചുകൊല്ലുന്ന വെളുത്ത പൊലീസുകാരന്‍റെ വര്‍ണവെറി വരെ ബിജു പ്രതിഷേധ ശില്‍പമാക്കി. മലയാലികളുടെ നൊമ്പരമായി മാറിയ നിധിനും കലയിലൂടെ ബിജു അന്ത്യാഞ്ജലി അർപ്പിച്ചു.
മഹാമാരി വ്യാപിക്കുന്ന കാലത്ത് നാട്ടിലെക്ക് വരാൻ ഊഴം കാത്തിരിക്കുകയാണ് ബിജു. ഈ സമ്മർദ്ദ ഘട്ടത്തിൽ ഖത്തറിൽ കഴിയുന്ന ബിജുവിന് സ്വന്തം കല മാത്രമാണ് ഏക ആശ്രയം.
ഈ പ്രതിസന്ധി ഘട്ടത്തിലും സമൂഹത്തിലെ മനുഷ്യത്വമില്ലായ്മക്കെതിരെ ബിജു കലയിലൂടെ പ്രതിഷേധിക്കുന്നു.
വിശപ്പിന്‍റെ വിളിയാൽ കാടിറങ്ങിയ ആനയെ പൈനാപ്പിൾപ്പടക്കം നൽകി മസ്‌തകം തകർത്ത കൊടുംക്രൂരത മുതല്‍ ഏഴാം കടലക്കരെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കറുത്തവനെ ഞെരിച്ചുകൊല്ലുന്ന വെളുത്ത പൊലീസുകാരന്‍റെ വര്‍ണവെറിവരെ പ്രതിഷേധ ശില്‍പമായി. മലയാളികളുടെ നൊമ്പരമായി മാറിയ നിധിൻ ചന്ദ്രനും ബിജു സോപ്പിൽ ആദരാഞ്ജലി അർപ്പിച്ചു.
കൊവിഡിനെതിനെയുള്ള പോരാട്ടത്തിലെ പ്രധാന ആയുധങ്ങളായ സോപ്പും സാമൂഹിക അകലവുമാണ് ലോക്‌ഡൗണ്‍ കാല ശില്‍പങ്ങളില്‍ ഏറെയും.
കൊവിഡ്19 വൈറസിനെ ശാസ്‌ത്രലോകം തിരിച്ചറിയുംമുമ്പേ, മനുഷ്യനെ വിഴുങ്ങുന്ന ചൈനീസ് വ്യാളിയുടെ ശില്‍പംതീർത്ത് കാലത്തിനുമുന്നേ നടന്നു ഈ കലാകാരന്‍.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമേകി ‘ബ്രേക് ദ് ചെയ്‌ന്‍’, ‘മാലാഖമാരുടെ ഹൃദയദീപം’ , ‘വി ഷാല്‍ ഓവര്‍കം‘, പ്രവാസികള്‍ക്കായി ‘ബേണിങ് എക്‌സ്‌പാട്രിയേറ്റ്‌സ്’ തുടങ്ങി അങ്ങനെ നീളുന്നു ബിജുവിന്‍റെ ലോക്ഡൗൺ കാല സൃഷ്ടികൾ.
നാം കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പിൽ തീർത്ത ശിൽപ്പങ്ങളാൽ നേരത്തെ തന്നെ ബിജു ശ്രദ്ധേയനായിരുന്നു. നാട്ടിലേക്കു മടങ്ങാനാവാതെവന്ന പതിനായിരങ്ങളില്‍ ഒരുവനായി ഖത്തറിൽ തുടരുമ്പാൾ തളരാതെ കലയിലൂടെ പോരാട്ടം തുടരുകയാണ് ഈ കലാകാരൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here