ഡ്രൈവര്‍ക്ക് കൊവിഡ്; മലപ്പുറം എടപ്പാള്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

മലപ്പുറം എടപ്പാളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസിലെ വാഹന ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്.

ജില്ലയിൽ പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാരുൾപ്പെടെ അമ്പതോളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്

എടപ്പാൾഗ്രാമപഞ്ചായത്തിലെ വാഹനത്തിലെ ഡ്രൈവർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു . എടപ്പാളിൽ കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച ഭിക്ഷാടകൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചിരുന്നത് ഇയാളായിരുന്നു.

ഡ്രൈവറുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവർക്കും സമ്പർക്കമുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും നിരീക്ഷണത്തിൽ പോകുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആണ്.

അതേസമയം മലപ്പുറം ജില്ലയിൽ അമ്പതോളം അഗ്നിശമന ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയി. ഇന്നലെ പെരിന്തൽമണ്ണയിൽ ജോലിചെയ്യുന്ന ഒരു അഗ്നിശമനസേനാ ഉദ്യോഗസ്ഥന് കോവാഡ്19 സ്ഥിരീകരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഓഫീസിലെ 37 ജീവനക്കാരും മറ്റ് അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറുന്നത്. മലപ്പുറം ജില്ലയിൽ 199 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 13054 പേർ ആകെ നിരീക്ഷണത്തിൽ ഉണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News