ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് ബാലകൃഷ്ണപിള്ള; യുഡിഎഫിന്റെ പ്രചാരണ മാധ്യമമായി മാധ്യമങ്ങള്‍ തരം താഴരുത്; പാര്‍ട്ടി എല്‍ഡിഎഫ് വിടില്ലെന്ന് ഗണേശ്കുമാറും

കൊല്ലം: കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്കു പോകാന്‍ നീക്കം നടത്തുന്നെന്ന മാധ്യമവാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.

സത്യത്തിന്റെ കണിക പോലും വാര്‍ത്തയിലില്ല. പാര്‍ട്ടി പൂര്‍ണ തൃപ്തിയോടെയാണ് എല്‍ഡിഎഫില്‍ മുന്നോട്ടുപോകുന്നത്. പാര്‍ട്ടിക്ക് എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുന്നുണ്ട്. യുഡിഎഫിന്റെ പ്രചാരണ മാധ്യമമായി മാധ്യമങ്ങള്‍ തരം താഴരുതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പാര്‍ട്ടി എല്‍ഡിഎഫ് വിടുന്ന പ്രശ്നമില്ലെന്ന് കെബി ഗണേശ്കുമാര്‍ എംഎല്‍എയും പറഞ്ഞു.

ഇത്തരം കള്ളപ്രചാരണം വെടക്കാക്കി തനിക്കാക്കാനുള്ള യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമാണ്. യുഡിഎഫില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫിലെ കക്ഷികളുമായി ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതകളുമില്ല. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here