കൊല്ലത്ത് ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയില്‍; പിന്നില്‍ കഞ്ചാവ് മാഫിയയെന്ന് ബന്ധുക്കള്‍

കൊല്ലം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം.

സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും മാതാവ് പറഞ്ഞു.

കുടുംബത്തിന്റെ ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കുട്ടിയുടെ പുസ്തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകളെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറത്ത് ജോലിചെയ്തിരുന്ന അമ്മ തിരികെ വന്നപ്പോളാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here