ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19.

ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അഫ്രീദി പറഞ്ഞു.

അതികഠിനമായ ശരീരം വേദന അനുഭവപ്പെട്ടിരുന്നു. നിര്‍ഭാഗ്യം കൊണ്ട് കൊവിഡ് പോസിറ്റീവാണെന്നാണ് പരിശോധനാ ഫലം. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം അഫ്രീദി പറഞ്ഞു.

കൊവിഡ് ബാധ ഏല്‍ക്കുന്ന ആദ്യ പ്രമുഖ ക്രിക്കറ്റ് താരമാണ് അഫ്രീദി.

കൊവിഡ് ബാധയേല്‍ക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തെ തഫീഖ് ഉമറിനും, സഫര്‍ സര്‍ഫ്രാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌കോട്ട്ലാന്‍ഡിന്റെ മജിദ് ഹഖിനും സൗത്ത് ആഫ്രിക്കയുടെ സോലോ എന്‍ക്യുവെനിക്കും നേരത്തെ കൊവിഡ് പോസിറ്റിവായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News