യുവാക്കളുടെ കരുതലില്‍ പൂച്ചയ്ക്ക് പുനര്‍ജന്മം; രണ്ടു കുഞ്ഞുങ്ങള്‍ക്ക് അമ്മയെ തിരികെ നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഈ ചെറുപ്പക്കാര്‍

മലപ്പുറം: കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡില്‍ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കണ്ടെത്തിയത്.

തൊട്ടരികില്‍ രണ്ട് കുഞ്ഞുങ്ങളും. കാലുകള്‍ക്കും താടിയെല്ലിനും പൊട്ടലേറ്റ പൂച്ചയെ എന്ത് ചെയ്യണമെന്ന ഏറെ നേരത്തെ ആലോചനക്കൊടുവില്‍ ചികില്‍സ നല്‍കാന്‍ തീരുമാനിച്ചു. ചുങ്കം -പട്ടിക്കാട് യങ്സ് ക്ലബ് അംഗങ്ങളായ ജാഫര്‍, ഷിബിന്‍,ഫൈസല്‍ എന്നിവര്‍ പൂച്ചയെ ഏറ്റെടുത്തു.

പെരിന്തല്‍മണ്ണയിലും മലപ്പുറത്തും ചികില്‍സ തേടിയെങ്കിലും വിദഗ്ധ ചികില്‍സ ആവശ്യമായതിനാല്‍ ഒടുവില്‍ തൃശൂരിലേക്ക് കൊണ്ടുവന്നു. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമാണെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയക്ക് ശേഷം പൂച്ചയുമായി യങ്സ് ക്ലബ് ഭാരവാഹികള്‍ നാട്ടിലേക്ക് തിരിച്ചു. ഇപ്പോള്‍ പൂച്ച പതിയെ ഭക്ഷണം കഴിക്കാനും നടക്കാനും തുടങ്ങി.

യുവാക്കളുടെ മാതൃകാപരമായ ഇടപെടലിലൂടെ പൂച്ചയ്ക്ക് പുനര്‍ജന്മം, ഒപ്പം രണ്ട് പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് അവയുടെ അമ്മയെയും ലഭിച്ചു. വാര്‍ത്ത പരന്നതോടെ അഭിനന്ദന പ്രവാഹമാണ് ക്ലബ് അംഗങ്ങള്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News