കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പറഞ്ഞ ‘ആള്‍ദൈവം’ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: കൈയില്‍ ചുംബിച്ചാല്‍ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കൊവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്ലാമില്‍ അസ്ലം ബാബയാണ് മരിച്ചത്.

ജൂണ്‍ മൂന്നിനാണ് അസ്ലം ബാബയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ നാലിന് മരിച്ചു.

കൈയില്‍ ചുംബിച്ച് കൊവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് നിരവധി പേരാണ് ഇയാളുടെ അരികില്‍ എത്തിയിരുന്നത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 50 ഓളം പേരെ ക്വാറന്റീനിലാക്കിയതായി രത്ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു.

അസ്ലം താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വാറന്റീനിലാക്കി. പ്രദേശത്തെ കണ്ടെയ്‌നര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

രത്ലാമില്‍ ഇതുവരെ 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 44 പേര്‍ രോഗമുക്തരായി. നാലു പേര്‍ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here