ഇന്ധന വിലകുത്തനെ ഉയരുമ്പോള്‍ മൗനം പാലിച്ച് ബിജെപി. യുപിഎ കാലത്ത് ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രെഗത്തെത്തിയ ബി ജെ പി സംസ്ഥാന നേതാക്കളാണ് മൗനം പാലിക്കുന്നത്.
രാജ്യത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലകൂട്ടിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളികത്തുമ്പോള്‍ കേരളത്തിലെ പ്രതിഷേധവും ചെറുതല്ല.
എന്നാല്‍ സംസ്ഥനാ ബിജെ പി നേതൃത്വം മൗനം പാലിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ 50 രൂപക്ക് പെട്രോളും ഡീസലും നല്‍കാമെന്ന് പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച നേതാക്കള്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് കാളവണ്ടി യാത്ര നടത്തിയ നേതാക്കളെയും.
പ്രതിഷേധ സമരങ്ങള്‍ക്ക് പുതി മുഖം നല്‍കി തെരുവില്‍ അക്രമങ്ങള്‍ നടത്തിയ ബി ജെ പി പ്രവര്‍ത്തകരേയും ഇന്ന് കാണാനില്ലെന്ന് ചുരുക്കം. ബിജെപിയുടെ ഈ ഇരട്ടമുഖം ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിയകഴിഞ്ഞു.
സംസ്ഥാനത്തിന് ഒരു കേന്ദ്രമന്ത്രിയുണ്ടായിട്ടും സംസ്ഥാനത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ അറിയിക്കാന്‍ ബി ജെ പി മെനക്കെടാത്തതില്‍ വലിയ പ്രതിഷേധമാണുയരുന്നത്.
2016 മെയ് മാസത്തോടെയാണ് നിത്യേന വില കൂട്ടാനുള്ള സ്വാതന്ത്ര്യം ബി ജെ പി സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്ത് സാധാരണക്കാരന്റെ നിത്യജീവിതത്തിനു മുകളില്‍ അവസാനത്തെ ആണിയും അടിച്ചത്.
പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന കാരണം ഗതാഗത ചെലവ് മാത്രമല്ല ഉയരുന്നത്. അവശ്യ സാധനങ്ങളുടെ വിലയിലും വര്‍ധനവും പലിശ നിരക്കിലും വര്‍ധനവുണ്ടാകും ഇതെല്ലാം പാവപ്പെട്ടവന്റെ ജീവിതത്തെ ബാധിക്കും.
ലോക്ക്ഡൗണ്‍ കാലം ആരംഭിച്ചതില്‍ പിന്നെ ഞായറാഴ്ചയായിരുന്നു രാജ്യത്ത് 83 ദിവസങ്ങള്‍ക്കു ശേഷം ഇന്ധനവില വര്‍ധിപ്പിച്ചത്. തുടര്‍ന്ന് എല്ലാ ദിവസവും വില കൂട്ടുകയാണ്.
കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിനാല്‍ രാജ്യത്ത് വില കൂടി കൊണ്ടിരിക്കയാണ്.

Get real time update about this post categories directly on your device, subscribe now.