മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ക‍ഴിഞ്ഞു; ആരോഗ്യ നില തൃപ്തികരം

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വൈദുതി വകുപ്പു മന്ത്രി എംഎം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്.

വെള്ളിയാഴ്ച ഇ എൻ ടി വിഭാഗത്തിൽ ചെക്കപ്പിനായെത്തിയ മന്ത്രിയ്ക്ക് നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയത്.

2019 ജൂലൈ മാസത്തിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത്തവണ വീണ്ടും തലച്ചോറിന്റെ മറുവശത്ത് രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like