കാണാതായ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ മരിച്ചനിലയില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ ഗവ. സെക്രട്ടേറിയറ്റിലെ റിക്കോര്‍ഡ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയുടെ മൃതദേഹം കരിന്തക്കടവില്‍ കണ്ടെത്തി.

ചിറയിന്‍കീഴ്, വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി(49)നെയാണ് വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ കാണാതായത്.

വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതാകുന്നതിന് തലേദിവസം വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാലു മണിയോടെയാണ് ഇളയുടെ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു (കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്‍ഥിനി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News