ഇന്ത്യയുടെ ഭാഗമായ മൂന്നു പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗിക ഭൂപടം പരിഷ്‌ക്കരിച്ചു

ഇന്ത്യയുടെ ഭാഗമായ കലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗിക ഭൂപടം പരിഷ്‌ക്കരിച്ചു. ഭൂപട പരിഷ്‌ക്കരണത്തിനുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

പ്രത്യേക യോഗം ചേര്‍ന്നാണ് നേപ്പാള്‍ പാര്‍ലിമെന്റ് ഭൂപടം പരിഷ്‌കരിച്ചത്. ഇന്ത്യയുടെ ഭാഗമായ കലാപാനി, ലിപുലേഖ് , ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ നേപ്പാള്‍ ഭൂപ്രദേശമായി. നേപ്പാള്‍ പാര്‍ലമെന്റിലെ 275 അംഗങ്ങളില്‍ 258 പേര്‍ പുതിയ ഭൂപടത്തിനു അനുകൂലമായി വോട്ട് ചെയ്തു. പ്രതിപക്ഷവും അനുകൂലിച്ചു വോട്ട് ചെയ്തു.

കഴിഞ്ഞ മാസം നേപ്പാള്‍ ഭരണകക്ഷി ഇന്ത്യ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും പുതിയ മാപ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് കൂടി അംഗീകരിചിരിക്കുന്നത്. ദേശിയ കൗണ്‍സില്‍ കൂടി അംഗീകരിക്കണം. കൗണ്‍സില്‍ അംഗീകരിച്ചാല്‍ പ്രസിഡന്റ് ഒപ്പിടും. അതിന് ശേഷം ഭൂപടം നേപ്പാള്‍ ഭരണഘടനയുടെ ഭാഗമാകും.

നേപ്പാള്‍ അവകാശവാദം ഉന്നയിരിക്കുന്ന ലിപുലേഖ് ഉത്തരാഖണ്ഡിന്റെ ഭാഗമാണ്. ലിംപിയാധുര, കലാപാനി എന്നിവ 1962ലെ ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യ സംരക്ഷിക്കുന്ന പ്രദേശങ്ങള്‍ ആണ്. ഉത്തരാഖണ്ഡിന്റെ ഭാഗമായാണ് ഇന്ത്യ കരുതുന്നത്.

നേപ്പാളിന്റെ നടപടി ഏകപക്ഷിയമാണെന്ന് ഇന്ത്യ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. നേപ്പാളുമായി സാംസ്‌കാരികവുമായും ചരിത്രപരവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് കരസേന മേധാവി എം. എം. നരവേന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News