മുന്‍ ശാസ്ത്രജ്ഞനും ഐ.എസ്.ആര്‍.ഒയില്‍ എന്‍ജിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് റോക്കറ്ററി: ദ് നമ്പി എഫക്ട്. ആര്‍. മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ ഒരുങ്ങുകയാണ് ബോളിവുഡിലെ ബാദ്ഷാ ഷാരൂഖ് ഖാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഈ വേഷം സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അതിന് ഷാരൂഖ് തന്നെയാണ് ഏറ്റവും ചേരുകയെന്നുമാണ് മാധവന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തമിഴ്, ഹന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് വേര്‍ഷനില്‍ സൂര്യയായിരിക്കും ഷാരുഖിന് പകരം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റോക്കറ്ററി കൂടാതെ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഷാരൂഖ് ഒരു അതിഥി വേഷം ചെയ്യുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ട്രൈ കളര്‍ ഫിലീസിന്റെ ബാനറില്‍ സരിത മാധവനും വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വര്‍ഗീസ് മൂലനും വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ വിജയ് മൂലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

Get real time update about this post categories directly on your device, subscribe now.