പുഴയിൽ കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ഇന്നലെ കണ്ണൂർ പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

നാട്ടുകാരും ഫയർ ഫോഴ്സും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ബ്ലാത്തൂർ പൈസായി സ്വദേശി മനീഷിന്റെ മൃതദേഹം ഇന്ന് രാവിലെയും വഞ്ചിയം സ്വദേശി സനൂപ് പൈസക്കരി സ്വദേശി അരുൺ എന്നിവരുടെ മൃതദേഹങ്ങൾ വൈകുന്നേരവുമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെട്ടത്.
ഇവരോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അജിത്ത് നാട്ടുകാരെ വിവരം അറിയിക്കുകയും ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.ഇന്ന് രാവിലെ പൈസായി സ്വദേശി 20 വയസ്സുകാരനായ മനീഷിന്റെ മൃതദേഹം ആദ്യം കണ്ടെത്തി.

ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്നും നൂറ് മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ഇതിന് സമീപത്ത് നിന്ന് തന്നെ വഞ്ചിയം സ്വദേശി 20 വയസ്സുകാരനായ സനൂപ് പൈസക്കരി സ്വദേശി 19 കാരനായ അരുൺ എന്നിവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിലൂടെ ഒഴുകി എത്തുന്ന പുഴകൾ സംഗമിക്കുന്ന കൂട്ടു പുഴയിലാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. ആഴമേറിയ പുഴയിൽ അടി ഒഴുക്കും ശക്തമാണ്. ഇരിട്ടി, തളിപ്പറമ്പ ഫയർ ഫോഴ്സ് യൂണിറ്റുകളുടെയും കണ്ണൂരിൽ നിന്നെത്തിയ ഡൈവിങ് ടീമിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News