ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി; ലൈബീരിയയിലേക്ക് മടങ്ങാന്‍ ഡൗൺ അവസാനിക്കുന്നതും കാത്ത് ജിൻ പേയും അമ്മയും

ലൈബീരിയയിൽ നിന്നും കേരളത്തിലെത്തി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ രണ്ടര വയസുകാരൻ ജിൻ ലോക്ക് ഡൗൺ അവസാനിക്കാനുള്ള കാത്തിരിപ്പിലാണ്. ലോക്ക് ഡൗൺ മൂലം കഴിഞ്ഞ രണ്ടു മാസമായി ജിൻ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ എറണാകുളത്താണ് താമസം. ചികിത്സക്കെത്തിയ ജിന്നിനും അമ്മ ജെന്നെക്കും കൊച്ചിയിലെ ലിസി ഹോസ്പിറ്റലാണ് തുണയായത്.

ജിൻ പേ എന്ന രണ്ടര വയസ്സുള്ള മകനുമായി മാര്‍ച്ച് രണ്ടിനായിരുന്നു അമ്മ ജെന്നെ കൊച്ചിയിലെത്തിയത്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിൽ നിന്നും ഇരുവരും കൊച്ചിയിൽ വന്നിറങ്ങിയത്.

കുടുംബവീടുൾപ്പടെ പണയപ്പെടുത്തി കൊച്ചിയിൽ വന്നിറങ്ങുമ്പോൾ ഒരു മാസത്തെ ചികിത്സക്കു ശേഷം നാട്ടിൽ മടങ്ങിയെത്തുമെന്നതായിരുന്നു പ്രതീക്ഷ. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം ജിന്നിനും അമ്മ ജെന്നെക്കും നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. ഒരു മാസത്തെ ചിലവ് പ്രതീക്ഷിച്ച് എത്തിയ ഇരുവരും ഒരു മാസത്തിനു ശേഷവും മടങ്ങാൻ കഴിയാതെ വന്നതോടെ പ്രതിസന്ധിയിലായി.

കയ്യിൽ കരുതിയ പണമെല്ലാം തീർന്നതോടെ ആശുപത്രി അധികൃതരാണ് ഇവർക്ക് തുണയായത്. താമസത്തിനും ഭക്ഷണത്തിനുമെല്ലാം ആശുപത്രിയിൽത്തന്നെ അധികൃതർ സൗകര്യമൊരുക്കി. ഇടക്ക് ലൈബീരിയൻ എംബസിയുടെ സഹായവും ഉണ്ടായിരുന്നു. ലൈബീരിയയിലേക്കുള്ള വിമാന സർവ്വീസിനായ് മടുക്കാതെയുള്ള കാത്തിരിപ്പിലാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News