ദില്ലി ഹൈക്കോടതി ജൂണ്‍ 30 വരെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു; അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി

കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ദില്ലി ഹൈക്കോടതി പ്രവര്‍ത്തനം നിര്‍ത്തി. ജൂണ്‍ 30 വരെയാണ് ദില്ലി ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

അതേസമയം അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും. ജൂണ്‍ 16 ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും.
ദില്ലിയില്‍ 36,000 ത്തില്‍ പരം രോഗബാധിതരാണുള്ളത്. മരണ സംഖ്യ 1500ത്തോട് അടുക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here