രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല

നാളെ മുതല്‍ വിക്ടേ‍ഴ്സ് ചാനലില്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അതേസമയം ക്ലാസുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

രണ്ടാ‍ഴ്ചത്തെ ട്രയല്‍ റണ്ണിനു ശേഷമാണ് നാളെ മുതല്‍ രണ്ടാം ഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. വീട്ടില്‍ ടി.വി യോ ഫോണോ ഇല്ലാത്തവരെ കണ്ടെത്താനാണ് രണ്ടാ‍ഴ്ച ട്രയല്‍ റണ്‍ നടത്തിയത്. സംസ്ഥാനത്ത് എല്ലാ കുട്ടികളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തി.

നേരത്തെ അറിയിച്ചിട്ടുള്ള സമയ ക്രമത്തില്‍ തന്നെയായിരിക്കും ക്ലാസുകള്‍ നടക്കുക. പുതിയ വിഷയങ്ങള്‍ അടങ്ങിയ ക്ലാസുകള്‍ കൂടി തിങ്കളാ‍ഴ്ച മുതല്‍ സംപ്രേഷണം ചെയ്യും. ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രയല്‍ റണ്ണിലെ ക്ലാസുകളുടെ പ്രതികരണം കൂടികണക്കിലെടുത്ത് തിങ്കളാ‍ഴ്ചമുതലുള്ള ക്ലാസുകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇംഗ്ലീസ് ക്ലാസുകളില്‍ അക്ഷരങ്ങള്‍ എ‍ഴുതിക്കാണിക്കും .ഹിന്ദി ഉ‍‍ള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകള്‍ ക്ലാസുകള്‍ മലയാളത്തില്‍ കൂടി വിശദീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News