മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

കോട്ടയം മുണ്ടക്കയത്ത് ചുമട്ട് തൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ സാബുവെന്ന് അറിയപ്പെടുന്ന ജേക്കബ് ജോര്‍ജ്- 53 ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6.45 ഓടെ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയായ ബിജു കല്ലെറിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ബിജുവിനെ പൊലീസ് തെരയുന്നുണ്ട്.

കഴിഞ്ഞ ദിവസം വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കലഹത്തിലേക്കും സാബുവിന്റെ മരണത്തിലേക്കും വഴിവെച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ബിജുവിന്റെ കല്ലേറില്‍ മുഖത്തും ശരീരത്താകമാനവും പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം മുണ്ടക്കയം മുപ്പത്തഞ്ചിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News