അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍; സുഹൃത്തായ 21 കാരിയെ വി‍ഷം ക‍ഴിച്ച നിലയിലും കണ്ടെത്തി

അടിമാലി കുളമാംകുഴിയില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരെയും വ്യാഴാഴ്ച്ച രാവിലെ മുതല്‍ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സുഹൃത്തായ ഇരുപത്തൊന്നുകാരിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News