മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പേട്ട കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആനത്തലവട്ടം ആനന്ദൻ

മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പേട്ട കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആനത്തലവട്ടം ആനന്ദൻ.

പ്രസ്സ് തൊഴിലാളിയായി ജീവിതം ആരംഭിച്ച സഖാവ് പ്രസ്സ് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മരിക്കുന്നതുവരെ പ്രസ്സ് തൊഴിലാളികളുടെ വിശ്വസ്തതായ യൂണിയൻ നേതാവുമായി തുടരുകയായിരുന്നു.

മദ്യ വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ചുമട്ടുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും സുസ്തിർഹമായ പങ്കുവഹിച്ച നേതാവായിരുന്നു. തലസ്ഥാനനഗരിയിലെ എല്ലാ തൊഴിലാളി സമര മുഖങ്ങളിലും തൊഴിലാളി പ്രവർത്തനങ്ങളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു പേട്ട കൃഷ്ണൻകുട്ടി.

എ ഐ ടി യുസി യുടെ കാലം മുതൽ അതിൻ്റെ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ച സഖാവ് തുടർന്ന് സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും തലസ്ഥാന ജില്ലയിലെ പഴയ തലമുറയുടെ ആദ്യ കണ്ണിയിൽ പ്പെട്ട സഖാവിനെയാണ് പേട്ട കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. നിലവിൽ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമാണ്.

സഖാവിൻ്റെ നിര്യാണത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here