ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇന്നുമുതല്‍ ഇളവ്

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുവന്നതിനു ശേഷമുള്ള ആദ്യ ഞായറാ‍ഴ്ചയാണ് ഇന്ന്. ആരാധനാലയങ്ങളില്‍ പോകാന്‍ ഇ‍ളവുകളുണ്ട്.

പരീക്ഷയ്ക്കു പോകാനും പരീക്ഷാ ഡ്യൂട്ടിക്കും തടസമില്ല. എന്നാല്‍ ജനങ്ങള്‍ അനാവശ്യയാത്രകള്‍ ഒ‍ഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നതിനു ശേഷമുള്ള ആദ്യ ഞായറാ‍ഴ്ചയാണ് ഇന്ന്. ഈ സാഹചര്യം കണക്കിലെടുത്താണ് ഞായറാ‍ഴ്ചത്തെ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളത്.

വീടുകളില്‍ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകാന്‍ തടസമുണ്ടാകില്ല. പരീക്ഷയ്ക്ക് പോകുന്നവര്‍ക്കും പരീക്ഷാ ഡ്യൂട്ടിക്ക് പോകുന്നവര്‍ക്കും തടസമില്ല.

പരീക്ഷാ ഡ്യൂട്ടിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. വിദ്യാര്‍ത്ഥികള്‍ ഹോള്‍ ടിക്കറ്റ് കൈയ്യില്‍ കരുതിയാല്‍ മതി.

മെഡിക്കല്‍ ഡെന്‍റല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കേളേജിലേക്കു പോകാനും അനുമതി നല്‍കും. പൊലീസ് പരിശോധനയുണ്ടായാല്‍ അലേര്‍ട്ട്മെന്‍റ് കാണിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ആവശ്യ സര്‍വീസുകളും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുള്ള മേഖലയിലുമുള്ളവരും മാത്രമെ പുറത്തിറങ്ങാന്‍ പാടൂ. മറ്റുള്ളവര്‍ പരമാവധി വീടുകളില്‍ ഇരുന്ന് ലോക്ക്ഡൗണുമായി സഹകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News