വീണ്ടും അമേരിക്കന്‍ പൊലീസിന്റെ വര്‍ണവെറി; ആഫ്രോ അമേരിക്കന്‍ വംശജനെ വെടിവച്ചുകൊന്നു; പ്രതിഷേധം ശക്തം; പൊലീസ് മേധാവി രാജിവച്ചു

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെ അമേരിക്കയില്‍ വീണ്ടും പൊലീസിന്‍റെ വര്‍ണവെറി.

ആഫ്രോ അമേരിക്കന്‍ വംശജനായ 27 കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ അറ്റ്ലാന്‍റയില്‍ വച്ചാണ് റെയ്ഷാദ് ബ്രൂക്കിനെ പൊലീസ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

ഇയാള്‍ ഭക്ഷണശാലയിലേക്കുള്ള വ‍ഴി തടസപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ ന്യായീകരണം. വ‍ഴി തടസപ്പെടുത്തി കാറില്‍ കിടന്നുറങ്ങുകയായിരുന്നയാളെ അറസ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് റെയ്ഷാദ് ബ്രൂക്കിനെതിരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്‍റെ വാദം.

എന്നാല്‍ റെയ്ഷാദിന്‍റെ കൊലപാതകത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് അറ്റ്ലാന്‍ഡ പൊലീസ് മേധാവി എറിക ഷീല്‍ഡ് രാജിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News