കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം

ലോകം കോവിഡിനെതിരെ പോരാടുമ്പോൾ കൊറോണയെ ദേവിയായി സങ്കൽപിച്ച് കേരളത്തിൽ ഒരു ആരാധനാ കേന്ദ്രം.

കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലനാണ് വസതിയോടു ചേർന്നുള്ള പൂജാമുറിയിൽ”ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത്.

തന്നെ ഭ്രാന്തൻ എന്ന് വിളിക്കുന്നവരോട് ആരുടേയും സർട്ടിഫിക്കറ്റ് തനിക്കു വേണ്ടെന്നാണ് അനിലൻ പറയുന്നത്.ആരാണ് നോർമലെന്ന് മനശാസ്ത്രജ്ഞന്മാർ പറയണം.

വസൂരിയെ ദേവിയുടെ അനുഗ്രഹമായി കരുതാമെങ്കിൽ തനിക്കും കൊറോണയെ ദേവിയായി സങ്കൽപ്പിക്കാമെന്ന് അനിലൻ.

ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണ് കൊറോണയെ ആരാധിക്കുന്നത്.കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News