രാജ്യത്തിനുവേണ്ടി അണിഞ്ഞ ജേഴ്‌സി ലേലത്തിന് വച്ച് ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ്; തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌

ഇന്ത്യൻ ഫുഡ്ബോൾ താരവും കേരളാ ബ്ലാസ്റ്റേർസ് മിഡ് ഫീൽഡറുമായ സഹൽ അബ്ദുൾ സമദ് രാജ്യത്തിന് വേണ്ടി അണിഞ്ഞ ജേഴ്സി ലേലത്തിന് വയ്ക്കുകയും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുദിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്യും.

വേൾഡ് കപ്പ് ക്വാളിഫയിംഗ് മാച്ചിൽ അണിഞ്ഞ ജേഴ്സിയാണ് ലേലത്തിന് വയ്ക്കുന്നത്. ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫേസ് ബുക്ക് പേജ് വഴിയും ഓൺലൈനായും ജൂൺ 18 വരെയാണ് ലേലം നടക്കുക.

ലേല സംഖ്യ 9048515896, 9633616029 എന്നീ നമ്പറുകളിൽ അയച്ചാണ് ലേലം നടക്കുന്നത്. നിലവിൽ ലേല തുക ഒരു ലക്ഷം പിന്നിട്ടു.

100019 ആണ് ഇപ്പോൾ ജേഴ്സിക്ക് ഉറപ്പിച്ച തുക.പ്രമുഖ ഫുട്ബോൾ ക്ലബായ ടൗണ്‍ എഫ്.സി തൃക്കരിപ്പൂരാണ് ലേലത്തിൽ മുൻപിൽ. ജൂൺ 18 വരെ ലേലം തുടരും.

2019 ഓൾ ഇന്ത്യൻ ഫുഡ്ബോൾ ഫെഡറേഷന്റെ എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാര ജേതാവ് കൂടിയാണ് സഹൽ അബ്ദുൾ സമദ്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേർസിന് വേണ്ടി കളത്തിലിറങ്ങി ചുരുങ്ങിയ മത്സരം കൊണ്ട് വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു താരം.സീസണിലെ എമേർജിംഗ് പ്ലയർ പുരസ്കാരവും താരം നേടി.

ലോകോത്തര ബ്രാന്റായ പ്യൂമയുടെ അംബാസിഡറാകാൻ കരാറിലെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

ജേഴ്സിയുടെ ലേലം കഴിഞ്ഞ ദിവസങ്ങളിൽ തുടരുകയാണ്.മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായത് കൊണ്ട് ലേല സംഖ്യ ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News