കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

പാലക്കാട് പിരായിരി പഞ്ചായത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. കല്ലേക്കാട് സ്വദേശി കബീർ ആണ് മരിച്ചത്. 64 വയസ്സായിരുന്നു.

ജൂൺ 12ന് സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയ കബീർ ഹോം ക്ലാറൻ്റീനിൽ കഴിയുകയായിരുന്നു. ഹോം ക്വാറൻ്റീനിൽ ആയിരുന്നതിനാൽ കുടുംബാംഗങ്ങൾ തൊട്ടടുത്ത വീട്ടിലായിരുന്നു താമസം.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോവിഡ് പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News