പ്രവാസികളുടെ കൊവിഡ് ടെസ്റ്റ്; എംബസികൾ മുഖേന സൗകര്യം ഒരുക്കണം; പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം എന്നും, സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യം ഇല്ലാത്ത പ്രവാസികൾക്ക് സൗജന്യമായി ടെസ്റ്റ് നടത്തുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യത്തിൽ റാപിഡ് ടെസ്റ്റിനു വേണ്ട സാഹചര്യങ്ങൾ ഉറപ്പു വരുത്തണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് പോസിറ്റീവായവരും രോഗമില്ലത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒ‍ഴിവാക്കണം. കോവിഡ് പോസ്റ്റിവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും എന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News