അന്ന് സുശാന്ത് കുറിച്ചു: ”ഒരുപാട് സ്‌നേഹം, എന്റെ കേരളം”; അതെ സുശാന്ത്, താങ്കളെ കേരളം ഒരിക്കലും മറക്കില്ല

മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് മലയാളികള്‍ക്കും പ്രിയങ്കരനാണ്. നടന്‍ എന്നതിലുപരി മഹാപ്രളയത്തില്‍ കേരളത്തെ സഹായിച്ച ബോളിവുഡ് താരങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ കൂടിയാണ് അത്.

സംഭവത്തെക്കുറിച്ച് ഷെമീര്‍ എന്ന യുവാവ് സിനിമാ പാരഡൈസോ ക്ലബില്‍ എഴുതിയ കുറിപ്പ്:

മലയാള സിനിമയില്‍ സുശാന്ത് സിംഗ് അഭിനയിച്ചിട്ടില്ല. എന്നാല്‍ മലയാളികള്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത നാം ഓരോരുത്തരിലും നടുക്കമുണ്ടാക്കുന്നത്.

2018 ലെ പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരില്‍ സുശാന്തും ഉണ്ടായിരുന്നു. കേരളത്തെ സഹായിക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരില്‍ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ശുഭംരഞ്ജന്‍ ഞെട്ടിച്ചത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നായിരുന്നു ഇതിന് സുശാന്ത് നല്‍കിയ മറുപടി.

ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.

സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. അപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത്. അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്‌നേഹം..എന്റെ കേരളം- സുശാന്ത് കുറിച്ചു.

അതെ സുശാന്ത്, ദുരിതത്തില്‍ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല.

Rest In Peace ??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News