കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു

കൊവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ കുറയുന്നു. 54 പേര്‍ക്ക് ആണ് പുതിയതായി രോഗബാധയുണ്ടായിരിക്കുന്നത്. ക‍ഴിഞ്ഞ
ഏതാനും ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ രോഗബാധിതരുടെ എണ്ണം കുറയുന്നതായി കാണാം.

രോഗബാധ 54 പേര്‍ക്ക് ഉണ്ടായപ്പോള്‍, 56 രോഗമുക്തി നേടി. രോഗബാധിതരില്‍ ഏറെയും വിദേശത്ത് നിന്ന് എത്തിയ പ്രവാസികള്‍ ആണ്. വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയ 23 പേര്‍ക്ക് ആണ് പുതിയതായി രോഗബാധയുണ്ടായത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 25 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍, 3 പേര്‍ക്ക് സംമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗബാധിതരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ് .

തിരുവനന്തപുരം ജില്ലയിലെ ഒരാള്‍ക്കും തൃശൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 1340 പേരായി ചുരുങ്ങി ഇതുവരെ 1,101 പേരുടെ രോഗം സുഖപ്പെടുത്താനും ഇതുവരെ ക‍ഴിഞ്ഞു.

224 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇതടതക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേര്‍ നിരീക്ഷണത്തിലാണ് ,കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്.ഇതര സംസ്ഥാനങ്ങളില്‍ രോഗബാധ ദിനംപ്രതി വലിയ അളവില്‍ മുന്നോട്ട് പോകുമ്പോള്‍ കേരളത്തില്‍ രോഗബാധ കുറയുന്നത് നേരിയ ആശ്വാസത്തിന് വക നല്‍കുന്നുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here