ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി

ഇടുക്കി-അടിമാലിയില്‍ 17കാരിയായ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷിതാക്കളില്‍ നിന്ന് പൊലീസ് മൊഴി എടുത്തു.

പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ പെണ്‍കുട്ടിക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരിയില്‍ നിന്നും അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കും.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് ദേഹോപദ്രവം ഏറ്റെട്ടില്ലെന്നും തൂങ്ങി മരണമാണ് നടന്നതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അടിമാലി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here