പ്രളയകാലത്ത് സുശാന്ത് സിംഗ് രാജ്‍പുത് കേരളത്തിന് നൽകിയ സഹായത്തെ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായധനത്തെക്കുറിച്ച് ഓർത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി സുശാന്തിനെ അനുസ്മരിച്ചത്.

മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്.

പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും. എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News